ഇടയന്‍ എന്നാല്‍ ആര്‌?

ബൈബിളിലെ ഇടയന്മാരും അവരുടെ ദൗത്യവും, കരുതലും, യേശുവിന്റെ മികച്ച ഇടയനായി മാതൃകയും വിശദീകരിക്കുന്നു.

MalayalamBooklet
Download

ഇടയന്‍ എങ്കില്‍ ആര്‌?

ഉദ്ധരണി:


മുഖവുര

തുടക്കത്തില്‍ തന്നെ പുതിയ നിയമത്തിന്റെ മൂല യവന ഭാഷയില്‍ കാണുന്നതുപോലെ “ഇടയന്‍” എന്നും “അജപാലകന്‍” എന്നുമുള്ള പദങ്ങളുടെ അര്‍ത്ഥം നാം മനസ്സിലാക്കിയിരിക്കേണ്ടത്‌ സുപ്രധാനമാണ്‌. പുതിയ നിയമചദങ്ങളുടെ വ്യാഖ്യാന നിഘണ്ടുവില്‍ വൈന്‍ നിര്‍വചിച്ചിരിക്കുന്നതനുസരിച്ച്‌, ഇടയന്‍ ആടുകളുടെ അല്ലെങ്കില്‍ കന്നുകാലികളുടെ പരിപാലകന്‍ അത്രേ.

ഒരുകൂട്ടം ആളുകളുമായുള്ള ബന്ധത്തിലേക്കു പ്രവേശിച്ച്‌ അവരെ തന്റെ ജനമെന്നു വിളിക്കുമ്പോള്‍, ഒരു ഇടയന്‍ ആടുകളെ പരിപാലിക്കുന്നതു പോലെ ദൈവം തന്നെ തന്റെ കാലികൂട്ടത്തെ സുക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്‌. ദൈവം തന്റെ ആടുകളെക്കുറിച്ചു എല്ലായ്പ്പോഴും കരുതലുള്ളവനാണെന്നും ഏറ്റവും നല്ല രീതിയിലുള്ള പരിചരണം നല്‍കിക്കൊള്ളുമെന്ന് അറിഞ്ഞിരിക്കുന്നത്‌ ഒരു അനുധ്രഹമായിരിക്കും.


ഈ ചെറിയ പഠനത്തില്‍ നാം കാണുന്നത്‌:

  • തന്റെ ഹൃദയത്തിനു വിലപ്പെട്ടവര്‍ക്ക്‌ ആവശ്യമായ കരുതല്‍ ദൈവം തന്നെയാണ് നടത്തിക്കൊള്ളുന്നത്‌.
  • അവിടുന്നു തന്നെ തന്റെ ചില ദാസന്മാരെ തന്റെ ജനങ്ങള്‍ക്ക്‌ പ്രത്യേകമായ മേല്‍നോട്ടം വഹിക്കുവാന്‍ ഭരമേല്‍പിച്ചുകൊടുക്കുന്നു.
  • ഈ മഹാപദവിയുടേയും ഉത്തരവാദിത്വത്തിന്റേയും മേല്‍നോട്ടം നല്ല ഇടയനായ യേശുക്രിസ്തുവിന്‌ ഇണങ്ങിയ ഉപകരണങ്ങളായവര്‍ക്ക്‌ ഏല്‍പ്പിച്ചു കൊടുക്കുകയാണ്‌.
  • ഇടയ ശുശ്രൂഷ ധീരതയുള്ളവര്‍ക്കുവേണ്ടിയാണ്‌. അലസര്‍ക്കോ, സ്വയം പുകഴ്ച ആഗ്രഹിക്കുന്നവര്‍ക്കോ ഉള്ളതല്ല. അത്‌ കര്‍ത്താവി വിളിച്ചുവേര്‍ത്തിരിക്കുന്നവര്‍ക്കും, മുഴുഹൃദയത്തോടെ അര്‍പ്പണബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വേണ്ടിയാണ്‌. ചുമതലയേല്‍പ്പിച്ചുകൊടുക്കുന്ന സര്‍വ്വശക്തന്‍ തന്റെ ദാസന്മാര്‍ കണക്കു കൊടുക്കുവാന്‍ കടപ്പെട്ടവരാണ്‌.
  • സകലര്‍ക്കും ഇടയശുശ്രൂഷയുടെ വരം ലഭിച്ചിട്ടില്ലെങ്കിലും, നമുക്കു ഓരോരുത്തര്‍ക്കും അന്യോന്യം കരുതുവാനുള്ള കടപ്പാടുണ്ട്‌. ആടുകളെ നന്നായി സൂക്ഷിക്കുവാനും, അവര്‍ ആത്മീയമായി വളരുവാനും, നമുക്കുവേണ്ട സഹായത്തിനും, വഴികാട്ടലിനും, അനുഗ്രഹത്തിനും ഈ പഠനം ഉപകരിക്കുവാന്‍ കര്‍ത്താവു സഹായിക്കട്ടെ. ഏറ്റവും പ്രധാനമായി സകലവും നമ്മുടെ രക്ഷകനും കര്‍ത്താവുമായ ദൈവത്തിന്റെ മാനത്തിനും മഹത്വത്തിനും മുഖാന്തരമായിത്തീരട്ടെ.

4 ഇടയന്‍ എങ്കില്‍ ആര്‌?

ആദ്യ ഇടയന്‍ - ഹാബേൽ

ഉല്പത്തി പുസ്തകത്തില്‍ ദൈവം നമ്മോടു പറയുന്നു, ഹാബേൽ അട്ടിടയനും കയീന്‍ കൃഷിക്കാരനും ആയിത്തീര്‍ന്നു. കുറെക്കാലം കഴിഞ്ഞിട്ടു കയീന്‍ നിലത്തെ അനുഭവത്തില്‍ നിന്നു യഹോവയ്ക്ക്‌ ഒരു വഴിപാടു കൊണ്ടുവന്നു. ഹാബേലും ആട്ടിന്‍ കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍ നിന്ന്‌, അവരുടെ മേദസ്സില്‍ നിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബേലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു” (ഉല്പത്തി 4:2-4).

ആദാമിനെയും ഹവ്വയേയും പാപം ചെയ്തതിനുശേഷം തോട്ടത്തിനു പുറത്താക്കി എന്നു നാം ഓര്‍ക്കുന്നു. കുറെക്കാലം കഴിഞ്ഞ്‌ അവര്‍ക്ക്‌ രണ്ടു പുത്രന്മാരുണ്ടായി, കയീനും ഹാബേലും. കയീന്‍ കൃഷി ചെയ്തു വിളവെടുത്തു കഴിഞ്ഞു, ഹാബേൽ കോലാടുകളുടെയും ചെമ്മരിയാടുകളുടെയും മേല്‍നോട്ടം വഹിക്കുകയും ചെയ്തു.

നാം ഈ വിഷയത്തേക്കുറിച്ചു ചിന്തിക്കുമ്പോള്‍, പ്രളയത്തിനുശേഷം ദൈവം അവരോട്‌ മാംസം ഭക്ഷിക്കുവാന്‍ പറഞ്ഞതാണ്‌. അതിനാല്‍, ഹാബേല്‍ തന്റെ ആടുകളെക്കൊണ്ട്‌ എന്തു ചെയ്തു? അവന്‍ ഏറ്റവും നല്ലതും, മേദസ്സുള്ളതും ദൈവത്തിനു യാഗമായി സമര്‍പ്പിച്ചു. ഹാബേല്‍ തുടങ്ങി, പഴയ നിയമത്തിലെ മിക്ക യാഗങ്ങളും ചെമ്മരിയാടുകളും കോലാടുകളും ആയിരുന്നുവെന്ന്‌ നമുക്ക് കാണാം.

ഇടയശുശ്രൂഷ ചെയ്യുന്നവര്‍ക്കെല്ലാം ഇത്‌ എത്ര മനോഹരമായ ഒരു ഉദാഹരണമാണ്‌? വേദപുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുള്ള ആദ്യ ഇടയന്‍, തന്റെ ആടുകളെ പരിരക്ഷിക്കുവാനുള്ള ഹൃദയ നിര്‍ണ്ണയം ഉണ്ടായതിനാല്‍ അവയെ ഒരു പ്രത്യേക യാഗമായി സമര്‍പ്പിക്കുവാന്‍ അവനു കഴിഞ്ഞു - നന്നായി ശുശ്രൂഷിക്കപ്പെട്ട്‌ തടിച്ച്‌, ശക്തിയും, ആരോഗ്യവും, സന്തോഷവും നിറഞ്ഞ്‌, ഈനമില്ലാത്തതും വൃണമില്ലാത്തതുമായ ഉത്തമരായ ആടുകള്‍; അവ ദൈവഹൃദയത്തിനു പ്രസാദകരവും അവിടുത്തെ മാനത്തിനും മഹത്വത്തിനും മുഖാന്തരമായി.

ഇതിനുപകരമായി മലാഖിയുടെ കാലത്ത്‌, പുരോഹിതന്മാര്‍ ദൈവത്തിന്‌ അനിഷ്ടം തോന്നുന്ന വിധത്തില്‍ ചതവുള്ളതും, മുടന്തുള്ളതുമായ ആടുകളെ യാഗം കഴിച്ചതായി നാം വായിക്കുന്നു (മലാഖി 1:18).

കരുതുന്നതും, സ്വാര്‍ത്ഥതയില്ലാത്തതും, ഹൃദയ നിര്‍ണ്ണയത്തോടുമുള്ള സമര്‍പ്പണ ജീവിതം, അതിമനോഹരമായ ഒരു ജീവിതശൈലിക്കു മാതൃകയാണ്‌.

ദൈവത്തിന്റെ ആട്ടിന്‍ കൂട്ടത്തിന്റെ ഇടയന്‍ എന്ന സ്ഥാനം ഒരുവനെ സംബന്ധിച്ചിടത്തോളം ഒരു മഹാപദവിയാണ്‌. അവന്റെ ഹൃദയത്തിലെ ലക്ഷ്യം ദൈവത്തിനു പ്രസാദകരമായിരിക്കണം, ദൈവത്തിനു മാത്രമല്ലാതെ തനിക്കു സ്വന്തമായി ഒന്നിനും മുന്‍ഗണന നല്‍കരുത്‌!


നല്ല ഇടയന്‍ - കര്‍ത്താവായ യേശുക്രിസ്തു

കര്‍ത്താവായ യേശു തന്റെ ആടുകള്‍ക്ക്‌ നിത്യജീവന്‍ ലഭിക്കുവാന്‍ സ്വന്തം ജീവന്‍ നല്‍കി എന്നുമാത്രമല്ല, അവിടുന്നു ഓരോ ദിവസവും അവരെ പരിപാലിക്കുകയും ചെയ്യുന്നു. സങ്കീര്‍ത്തനങ്ങള്‍ 23 വായിച്ചാല്‍ പ്രതിദിനം കര്‍ത്താവ്‌ എങ്ങനെയാണ്‌ ആടുകള്‍ക്കു വേണ്ടി കരുതുന്നതെന്നു കാണാം.

ഈ വാക്യങ്ങള്‍ ഇടയന്മാര്‍ എപ്രകാരം തങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ജനങ്ങളെ സേവിക്കയും ശുശ്രൂഷിക്കുകയും ചെയ്യണം എന്നതിന്റെ ഒരു മാതൃകയാണ്‌.


നിങ്ങളില്‍ ചില ചോദ്യങ്ങള്‍:

  • യഹോവ എന്റെ ഇടയന്‍ ആകുന്നു, എനിക്ക്‌ മുട്ടുണ്ടാകയില്ല (വാക്യം 1).
    നിങ്ങളുടെ ആടുകളെ ഈ വിധത്തില്‍ പരിപാലിക്കുന്നു എന്നറിയാമോ?
  • പച്ചയായ പുല്‍പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു (വാക്യം 2 എ).
    ആടുകള്‍ക്ക്‌ തൃപ്തരായി വിശ്രമിക്കാനാകുന്ന പരിസ്ഥിതി നിങ്ങള്‍ ഒരുക്കിയിട്ടുണ്ടോ?
  • അവന്‍ എന്നെ സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്കു നടത്തുന്നു (വാക്യം 2 ബി).
    ആത്മീയ അനുഭവമുള്ള പാല്‍, ദൈവവചനം എന്നിവയുടെ ശേഖരം നിങ്ങള്‍ ഒരുക്കുന്നുണ്ടോ?
  • എന്റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു (വാക്യം 3 എ).
    ജീവിത പ്രശ്നങ്ങളില്‍ ആശ്വാസം നിങ്ങള്‍ നല്‍കുന്നുണ്ടോ?
  • തിരുനാമം നിമിത്തം എന്നെ നീതിപാതകളില്‍ നടത്തുന്നു (വാക്യം 3 ബി).
    നീതിബോധത്തില്‍ ജീവിച്ച് ആടുകളെ ശരിയായ വഴിയിലേക്ക് നയിക്കുന്നുണ്ടോ?
  • കൂരിരുള്‍ താഴ്വരയില്‍ കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല (വാക്യം 4).
    ആടുകളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുവാനുള്ള ഒരുക്കങ്ങള്‍ ഉണ്ടോ?
  • എന്റെ ശ്രതുക്കള്‍ കാണ്‍കെ നീ എനിക്ക്‌ ഒരു വിരുന്നൊരുക്കുന്നു (വാക്യം 5 എ).
    ആടുകള്‍ക്ക്‌ ആത്മീയ സദ്യ ഒരുക്കിയിട്ടുണ്ടോ?
  • എന്റെ തലയെ എണ്ണ കൊണ്ട്‌ അഭിഷേകം ചെയ്യുന്നു (വാക്യം 5 ബി).
    ആടുകള്‍ക്ക്‌ രോഗങ്ങള്‍ വരുമ്പോള്‍ ശാന്തവും സ്നേഹവുമായ പരിചരണം നല്‍കുന്നുണ്ടോ?
  • എന്റെ പാനപാത്രവും നിറഞ്ഞുകവിയുന്നു (വാക്യം 5 സി).
    നിങ്ങളുടെ ആടുകള്‍ ദൈവത്തെ സ്തുതിക്കുന്നു എന്ന് നിങ്ങള്‍ കാണുന്നുണ്ടോ?
  • നന്മയും കരുണയും എന്റെ ആയുഷ്ക്കാലമൊക്കെയും എന്നെ പിന്തുടരും (വാക്യം 6).
    ആടുകള്‍ സുരക്ഷിതരും സംതൃപ്തരുമാണോ?

സ്വയം വിലയിരുത്തല്‍:

ദൈവത്തിന്റെ ആടുകള്‍ എന്ന നിലയില്‍, നാം അനുഭവിക്കുന്ന ഇടയന്റെ കരുതല്‍ ഇങ്ങനെ ആയിരിക്കണം. എന്നാല്‍ ചിലപ്പോള്‍ നാം ആവലാതി പറയുകയും അസംതൃപ്തരായി കാണപ്പെടുകയും ചെയ്യാറുണ്ട്‌. അത് നമ്മുടെ പോരായ്മയാണ്‌, ദൈവത്തിന്റേതല്ല. ഇടയന്‍ എന്ന നിലയില്‍ ഞങ്ങള്‍ ചോദിക്കേണ്ടത്, “ഞാന്‍ ഹാബേൽ പോലെയുള്ള നല്ല ഇടയനാണോ? ദൈവത്തിന്റെ മാനത്തിനും മഹത്വത്തിനും വേണ്ട മാതൃക പിന്‍പറ്റുന്നവനാണോ?” എന്നതാണ്‌.


8 ഇടയന്‍ എങ്കില്‍ ആര്‌?

ബൈബിളിലെ മറ്റ്‌ ഇടയന്മാര്‍

കര്‍ത്താവായ യേശു നമ്മുടെ തികഞ്ഞ മാതൃകയും ഉദാഹരണവുമാണ്‌, എങ്കിലും ബൈബിളില്‍ കാണുന്ന മറ്റ്‌ ഇടയന്മാരെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ അവര്‍ക്ക് നല്‍കപ്പെട്ട മുന്നറിയിപ്പുകളില്‍ നിന്നും ചില വിലയേറിയ പാഠങ്ങള്‍ ഗ്രഹിക്കാം.


യാക്കോബ്‌

യാക്കോബിന്റെ മാതൃക നോക്കുമ്പോള്‍ ഇടയശുശ്രൂഷ ഭീരുക്കള്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടിയല്ലെന്ന് കാണാം. അര്‍പ്പണബുദ്ധിയോടെ, തങ്ങളുടെ ജീവനോഴും പണയപ്പെടുത്തി ആടുകള്‍ക്കു വേണ്ടി ശുശ്രൂഷ നല്‍കാനുള്ള സന്നദ്ധത ആവശ്യമുണ്ട്.

യാക്കോബിന്റെ വാക്കുകള്‍:
“ഇരുപതു വര്‍ഷങ്ങള്‍ ഞാന്‍ നിന്റെ അടുക്കല്‍ പാര്‍ത്തു; നിന്റെ ചെമ്മരിയാടുകള്‍ക്കും കോലാടുകള്‍ക്കും ചനനാശം വന്നിട്ടില്ല; നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാന്‍ തിന്നുകളഞ്ഞിട്ടുമില്ല... എന്റെ കണ്ണിനു ഉറക്കമില്ലാതെയായി” (ഉല്പത്തി 31:38-40).

മരുഭൂമിയിലെ കഷ്ടതകള്‍ അവന്‍ സഹിച്ചിരുന്നതുപോലെ, ഇടയന്മാര്‍ തങ്ങളുടെ സംരക്ഷണത്തിലുള്ളവരുടെ ആശങ്കകളും പ്രശ്‌നങ്ങളും കൈകാര്യം ചെയ്യേണ്ടതാണ്.


ഇടയന്റെ ഉത്തരവാദിത്വം

“നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിന്‍; അവര്‍ കണക്കു ബോധിപ്പിക്കേണ്ടവരാകയാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു...” (എബ്രായര്‍ 13:17).

ഇടയന്‍ ചുമതലയേല്‍ക്കുമ്പോള്‍ തന്റെ ദാസന്മാര്‍ക്കു കണക്കു കൊടുക്കാന്‍ ബാധ്യസ്ഥനാണ്.

Related Products

Manual Pastoral

Guía bíblica del servicio pastoral, ejemplo de Jesucristo y cuidado espiritual del rebaño según Salmo 23.

What Should I Wear?

Discover biblical wisdom on clothing, modesty, and honoring God through distinct, purposeful dressing!

What Is A Shepherd?

Discover the biblical role of a shepherd and the heart of true pastoral care, modeled by Jesus Christ, the Good Shepherd.

Tongues

Grant Steidl explores the tongues movement, comparing modern practices with biblical teachings on tongues as a sign.

Satan and How He Works

Learn about the dangerous nature of Satan—his original position, fall from grace, and ongoing deceptive work against humanity and God’s purposes.

Prophetic Events Soon To Come

Explore key biblical prophecies about Israel, the temple, and the coming events leading up to the rapture and Christ's return.

Praying in the Holy Spirit

Learn how true prayer in the Holy Spirit transforms our relationship with God and aligns our prayers with His will.

The Secret Of Mental Health

Explore the biblical view of mental health, emphasizing spiritual well-being as essential to true mental health.

Kinsmen of Abraham

Explore the origins and spread of Islam, its teachings, and the historical background shaping the Muslim faith.

How to Run Well

Start your Christian journey strong with real faith, bold confession, and wholehearted commitment to Christ!

The Holy Spirit at Work

The Spirit convicts the world—not just of sin, but unbelief in Christ—revealing God's plan to save all through Jesus.

Sold to the Highest Bidder!

🔥 Are you selling your faith to the highest bidder? Discover what's at stake when convictions go up for auction!

You Can Have A Happy Life!

Unlock True Joy! Discover God's remedy for Christian restlessness and guilt. Find lasting peace and contentment through Christ's sacrifice.

Growing In God's Word

Discover practical keys to understanding Scripture: How to grow in Bible knowledge and application in your daily life.

The Church I Belong To

Discover the biblical foundations of the true Church: What does Scripture say about the body Christ is building?

We use cookies

We use cookies to ensure you get the best experience on our website. For more information on how we use cookies, please see out cookie policy. Cookie Policy